നടിയായ കെ ആര് വിജയയുടെ മകളെ മാനസികമായി പീഡിപ്പിച്ച കേസില്‍ റിയല്‍ എസ്റ്റേറ്റ് പ്രമുഖന് പിടിയിലായി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ പപ്പനെക്കന്‍പാളയം സ്വദേശിയായ ആര് കതിര്‍വേലുവാണ് പോലീസിന്റെ കസ്റ്റഡിയിലായത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ കതിര്‍വേലു കെ ആര് വിജയയുടെ മകളായ ഹേമലതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തുവരികയായിരുന്നു. 47-കാരിയായ ഹേമലത സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഹേമലതയെ പരിചയപ്പെട്ടത്. ഹേമലത ഒറ്റയ്ക്ക് കഴിയുകയാണെന്ന് മനസിലാക്കിയ കതിര്‍വേലു വിവാഹാഭ്യാര്‍ഥന നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് കതിര്‍വേലു ഫോണില്‍ വിളിക്കുകയും അശ്ലീല സംഭാഷണം നടത്തിയിരുന്നുവെന്നും ഹേമലത പറയുന്നു. ഹേമലത സമ്മതിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ഭാര്യയില്‍ നിന്നും താന്‍ വിവാഹമോചനം നേടാമെന്നും കതിര്‍വേലു പറഞ്ഞു. കതിര്വേലുവിന്റെ ശല്യം സഹിക്കാതായപ്പോള്‍ ഹേമലത കോയമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി . പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കതിര്‍വേലുവിനെതിരെ കേസെടുക്കുകയായിരുന്നു.
Post Your Comments