താൻ ജനിച്ചപ്പോഴേ മരിച്ച കഥപറയുകയാണ് നടനും, ഗായകനും സംവിധായകനുമൊക്കെയായ നാദിര്‍ഷ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ മനസ്സ് തുറന്നത്.
“ഞാൻ ജനിച്ച ആശുപത്രിയിലെ ഡോക്ടർ ജനിച്ച ഉടനെ എന്നെ കാലിൽ പിടിച്ചു കുടഞ്ഞു. പക്ഷേ അനക്കമില്ല. അതിനുശേഷം ഉമ്മയോട് പറഞ്ഞു, ആൺകുട്ടിയായിരുന്നു. പക്ഷേ ജീവനില്ല എന്ന്. ഇത് കേട്ടതോട ഉമ്മയുടെ ബോധം പോയി. പിന്നെ ഉമ്മ ഉറക്കമുണരുമ്പോൾ ഞാൻ അടുത്തു കിടപ്പുണ്ട്. ഇതാണ് എന്റെ ജനന രഹസ്യം. പിന്നീട് ഞാൻ ഉമ്മയോട് തമാശയ്ക്ക് പറയാറുണ്ട് സത്യത്തിൽ ഞാൻ ഉമ്മയുടെ മകനാണോ. ഉമ്മയുടെ ബോധം പോയ സമയത്ത് വേറെ ഏതെങ്കിലും കുട്ടിയെ അടുത്ത് കൊണ്ട് കിടത്തിയതായിരിക്കില്ലേ എന്ന്. അപ്പോൾ കുറച്ചുനേരം എന്റെ മുഖത്ത് നോക്കിയിട്ട് ഉമ്മ പറയും ഏയ് അങ്ങനെയാവില്ല എന്ന്”.
Post Your Comments