Uncategorized

ഒരു മാസത്തേക്ക് ബാഹുബലി-2ന്‍റെ ചിത്രീകരണം നിര്‍ത്തിവച്ചു

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഒരു മാസത്തേക്ക് നിര്‍ത്തിവച്ചു എന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മാസത്തെ ഇടവേളയെടുക്കാന്‍ കാരണമായത് പകല്‍ സമയങ്ങളില്‍ 45 ഡിഗ്രിയിലേറെ ഉയരുന്ന കൊടുംചൂടാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് നിര്‍മ്മാതാവ് ശോഭു യര്‍ലഗഡ്ഡ പറയുന്നത്. ബാഹുബലി 2ന്റെ ഷെഡ്യൂള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും ഈ അവധിയും അതില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടയില്‍ കൊടുംചൂട് വലിയ തടസ്സമാണ് അതിനാല്‍ ചിത്രീകരണം മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇപ്രകാരമാണ് പറഞ്ഞതെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഈ മാസങ്ങളില്‍ തെലങ്കാനയില്‍ സിനിമാ ചിത്രീകരണങ്ങള്‍ നടക്കാറില്ല.

shortlink

Related Articles

Post Your Comments


Back to top button