അന്തർദേശീയ അംഗീകാരത്തിന്‍റെ നിറവില്‍ ജോമോന്‍ ടി ജോണ്‍

മലയാള സിനിമകളില്‍ ക്യാമറ സൗന്ദര്യം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന് അന്തർദേശീയ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സിനിമാറ്റോഗ്രാഫേഴ്‌സിന്റെ പ്രിയ ക്യാമറകളിലൊന്നാണ് ‘അരി’യുടെ അലക്‌സ. തങ്ങളുടെ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ലോകമെങ്ങുമുള്ള സിനിമകളിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കമ്പനി ഷോ റീല്‍ തയ്യാറാക്കാറുണ്ട്. രണ്ട് ദിവസം മുന്‍പാണ് അരി അലക്‌സയുടെ ഏറ്റവും പുതിയ ഷോ റീല്‍ പുറത്തെത്തിയത്.

ഹോളിവുഡിലും ഇന്ത്യയിലുൾപ്പടെയുള്ള ഛായാഗ്രാഹകർ എല്ലാം തന്നെ ഉപയോഗിക്കുന്നതും അലക്സയാണ്. ഈ വർഷത്തെ അരി അലക്സയുടെ ഷോ റീൽ വിഡിയോയിൽ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ച എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയും തിരഞ്ഞെടുത്തു.
19 സിനിമകളിലെ ദൃശ്യങ്ങളാണ് രണ്ടര മിനിറ്റ് വീഡിയോയില്‍ ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവും ആ പത്തൊന്‍പതില്‍ ഉള്‍പ്പെടുന്നു. കാഞ്ചനയായി വേഷമിട്ട പാര്‍വ്വതി അമ്പലത്തില്‍ നില്‍ക്കുന്ന രംഗമടക്കം ആറോ ഏഴോ ഷോട്ടുകളാണ് ഷോ റീലില്‍ ഉള്ളത്.

Share
Leave a Comment