Uncategorized

‘അടികപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം അജുവും ധ്യാനും ഒന്നിക്കുന്ന ചിത്രം വരുന്നു

‘അടികപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം അജു വര്‍ഗ്ഗീസും, ധ്യാന്‍ ശ്രീനിവാസനും വീണ്ടും ഒന്നിക്കുകയാണ്. ‘ഒരേ മുഖം’ എന്ന ചിത്രത്തിന് വേണ്ടി. ജയലാല്‍ മേനോനും, അനില്‍ ബിശ്വാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജിത്ത് ജഗദ്‌നന്ദനാണ്. ചിത്രത്തില്‍ അജുവിനും ധ്യാനിനും ഒപ്പം അമല പോളും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദീപു എസ് നായരും, സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ തൃശൂര്‍ കേരളവര്‍മ കോളേജില്‍വച്ചു നടന്നു. ഗായത്രി സുരേഷും, പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. ഇവരെ കൂടാതെ ദീപക് പറമ്പേല്‍, അര്‍ജുന്‍ നന്ദകുമാര്‍, യാസിര്‍, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിപാലാണ്.

shortlink

Post Your Comments


Back to top button