General

മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങള്‍ ആമിര്‍ ഖാന്‍ ദത്തെടുക്കുന്നു

വരള്‍ച്ച കൊടുംദുരിതത്തിലാക്കിയ മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങള്‍ ആമിര്‍ ഖാന്‍ ദത്തെടുക്കുന്നു. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ആമിര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. 2001ലും ആമിര്‍ ഇത്തരമൊരു പുണ്യ പ്രവൃത്തി ചെയ്തിരുന്നു. ഗുജറാത്തിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ കച്ചിലെ ഒരു ഗ്രാമം ആമിര്‍ അന്ന് ഏറ്റെടുത്തിരുന്നു. താല്‍, കൊറഗണ്‍ എന്നീ ഗ്രാമങ്ങളാണ് വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ആമിര്‍ ഏറ്റെടുത്തിരിക്കുന്നത്. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി ആമിര്‍ ഖാന്‍ ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.

shortlink

Post Your Comments


Back to top button