നടന് ആസിഫ് അലി തന്റെ കയ്യില്‍ നിന്ന് സ്ക്രിപ്റ്റ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി പക്ഷേ ഇതുവരെയും തിരികെ നല്‍കിയിട്ടില്ല എന്നാണ് സംവിധായകന് ശരത്ചന്ദ്രന് വയനാടിന്റെ പ്രതികരണം. ‘കുയില്‍’ എന്ന പേരില്‍ ആസിഫ് അലിയെ നായകനാക്കി ശരത് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയാണ് യുവനടന് കൈവശം വച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആസിഫലിയെ കണ്ടു നേരില്‍ കഥ പറയുകയും സ്ക്രിപ്റ്റ് വായിക്കാന്‍ നല്‍കുകയും ചെയ്തിരുന്നുവെന്ന് ശരത്ചന്ദ്രന് പറയുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ക്രിപ്റ്റ് തിരിച്ചു നല്കാന് ആസിഫ് അലി തയ്യാറായിട്ടില്ല. ഇപ്പോള്‍ താന്‍ വിളിച്ചാല്‍ ആസിഫ് അലി ഫോണ്‍ എടുക്കാറില്ലെന്നും ശരത്ചന്ദ്രന് വയനാട് പറയുന്നു. ഉയരങ്ങളില്‍ എത്തിയപ്പോള്‍ വന്ന വഴി ആസിഫ് അലി മറക്കുന്നു എന്നാണ് ശരത്ചന്ദ്രന് വയനാട് പറയുന്നത്. ഇത് ശരിയായ കീഴ്വഴക്കമല്ല. സ്ക്രിപ്റ്റ് തിരിച്ചു തരാനുള്ള മാന്യതയെങ്കിലും ആസിഫ് അലി കാണിക്കണമെന്നും സംവിധായകനായ ശരത്ചന്ദ്രന് പറയുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശരത് ചന്ദ്രന് സിനിമയിലേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണ്. കുയില്‍ ഉടന്‍ പൂര്‍ത്തിയാക്കി തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. സിനിമ മംഗളത്തിന് നല്കിയ അഭിമുഖത്തിലാണ് ശരത്ചന്ദ്രന് വയനാട് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
Post Your Comments