Special

മഞ്ജുവാര്യര്‍ ഇനി കാവാലത്തിന്‍റെ നാടകത്തിലെ ശകുന്തള

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്‌ജുവാര്യര്‍ മറ്റൊരു പരിക്ഷണത്തിനു കൂടി തയാറെടുക്കുകയാണ്. കാളിദാസന്റെ അഭിജ്‌ഞാന ശാകുന്തളത്തെ ആസ്‌പദമാക്കി കാവാലം നാരായണപ്പണിക്കര്‍ ഒരുക്കുന്ന നാടകത്തില്‍ ശകുന്തളയുടെ വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ മഞ്‌ജുവാര്യര്‍. സിനിമയ്‌ക്ക് പുറമേ മറ്റെന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ്‌ നടിയെ തന്റെ നാടകത്തില്‍ എത്തിച്ചതെന്ന്‌ കാവാലം നാരായണ പണിക്കര്‍ പറയുന്നു. മഞ്‌ജുവിന്റെ കരിയറിലെ ഒരു വെല്ലുവിളി കൂടിയായിരിക്കും ഈ കഥാപാത്രമെന്നും കാവാലം പറഞ്ഞു. സിനിമയുടെ തിരക്കുകള്‍ക്കിടയിലും കഥപാത്രത്തെ അവതരിപ്പിക്കാനായി മഞ്‌ജു സംസ്‌കൃതം പഠിച്ചു വരികയാണ്.

shortlink

Post Your Comments


Back to top button