ഫഹദ് ഫാസിലിനെ വച്ച് ഒരു സിനിമ ആലോചിച്ചിരുന്നെന്നു സംവിധായകനായ സിദ്ധിക്ക്. പിന്നീട് അത് മുടങ്ങിപ്പോയെന്നും സിദ്ധിക്ക് വ്യക്തമാക്കി. കിംഗ് ലയറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖും ലാലും ഫഹദിനെതിരെ ആരോപണം ഉന്നയിച്ചത്.
സിദ്ധിക്ക് പറയുന്നതിങ്ങനെ
എല്ലാ സിനിമകളും ദൈവം കൊണ്ടു വരുന്നതാണ്. ചില സിനിമകൾ നടന്നില്ലെങ്കിൽ അതു ദൈവനിശ്ചയമാണ്. ഒരു സിനിമ ഫഹദിനെ വച്ച് ആലോചിച്ചിരുന്നു. അത് പിന്നീട് മുടങ്ങി. നമ്മൾ ഒരാളെ കണ്ട് സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. അയാളെ വിളിക്കുന്നു. പിന്നീട് അയാളുടെ ഭാഗത്തു നിന്ന് കിട്ടുന്ന പ്രതികരണം പോലെയിരിക്കും ആ സിനിമ’ എന്ന് സിദ്ദീഖ് പറയുന്നു. സിനിമയിലേക്ക് താരങ്ങളെ വിളിക്കുമ്പോൾ ആവേശത്തോടെ ചെയ്യാം എന്നവർ പറയുമ്പോൾ ആ ആവേശം നമുക്കും ലഭിക്കുമെന്നും മറിച്ച് നോക്കാം എപ്പോൾ ചെയ്യാം എന്ന് പറയാനൊക്കില്ല എന്നാണ് മറുപടിയെങ്കിൽ അത് നമ്മൾ അവിടെ ഉപേക്ഷിക്കുമെന്നും സിദ്ധിഖ് പറയുന്നു . ഫഹദ് സിനിമക്കായി ഒരു വർഷം തനിക്ക് നഷ്ടമായെന്നും സിദ്ധിക്ക് പറയുന്നു.
Post Your Comments