General

ആദ്യ വിവാഹത്തിലെ തകര്‍ച്ചയെ കുറിച്ച് ശ്വേതമേനോന്‍ പറയുന്നു

ബോബി ഭോസ്‌ലെയും ശ്വേതയും നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീടു പ്രണയമായി വളര്‍ന്നു. ആ ബന്ധം പിന്നീട് വിവാഹത്തില്‍ ചെന്നെത്തി.പക്ഷേ നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട ശ്വേതമേനോന്‍റെ ജീവിതം ഒരു കടുത്ത ഇരുട്ടിലേക്കാണ് ചെന്ന്പെട്ടത്. . ഗ്വളിയോർ സിന്ധ്യ കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നു ബോബി ഭോസ്‌ലെ തികച്ചും യാഥാസ്ഥിക കുടുംബക്കാര്‍ . മുഖം ദുപ്പട്ടകൊണ്ട്‌ മറച്ചു മാത്രമേ നടക്കാൻ പാടുള്ളു. അങ്ങനെയല്ലാതെ ആർക്കു മുൻപിലും വരാൻ പാടില്ലായിരുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാൽ തൊട്ടു വണങ്ങണം. ഇങ്ങനെയൊക്കെയുള്ള അനാചാരങ്ങള്‍ ശ്വേതയെ തളര്‍ത്തി. ഭർത്താവെന്ന നിലയിൽ ബോബിക്ക്‌ ശ്വേതയിൽ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ശ്വേതയെ നിയന്ത്രിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കളായിരുന്നു.

ബോബിയുടെ കുടുംബം സാമ്പത്തികമായി അല്‍പം പിന്നിലായിരുന്നു അത് കൊണ്ടു തന്നെ  തന്‍റെ സമ്പത്തിലേക്കുള്ള അവരുടെ ശ്രദ്ധ ശ്വേത മനസിലാക്കി. പല ആവശ്യങ്ങൾ പറഞ്ഞ്‌ ബാങ്ക്‌ ബാലൻസെല്ലാം അവർ പിൻവലിപ്പിച്ചു .
‘ആ സമയത്തായിരുന്നു ജോഷ്‌’ എന്ന സിനിമയിൽ അഭിനയിക്കാൻ ആമിർ ഖാൻ വഴി ഒരു ക്ഷണം ശ്വേതയ്ക്ക് ലഭിച്ചത്. ബോബി അതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും അതിന്റെ പേരിൽ ശ്വേതയെ ദ്രോഹിക്കുകയും ചെയ്തു. ഇതോടെ ബോബിയുമായുള്ള വിവാഹ ബന്ധം ശ്വേത വേര്‍പ്പെടുത്തി.

shortlink

Post Your Comments


Back to top button