ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം പ്രജിത്ത് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബെന്‍സ് വാസു. മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ബെന്‍സ് വാസു എന്ന പേര് വരാന്‍ ഉണ്ടായ കാരണം സംവിധായകനായ പ്രജിത്ത് വിശദീകരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയന് നായകനായി ബെന്‍സ് വാസു എന്ന പേരില്‍ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ആ ചിത്രവുമായി മോഹന്‍ലാലിന്റെ ചിത്രം ബെന്‍സു വാസുവിന് ബന്ധമൊന്നുമില്ലെന്നും സംവിധായകന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു നാട്ടിന് പുറത്തുക്കാരനും ഒരു പഴഞ്ചന്‍ അംബാസിഡര്‍ കാറിന്റെ ഉടമയും ടാക്സി ഡ്രൈവറുമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബെന്‍സ് വാസു. സ്വന്തം അംബാസിഡര്‍ കാറിനെ ബെന്‍സ് പോലെ സൂക്ഷിച്ച് കൊണ്ടു നടക്കുന്നതിനാല്‍ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് ബെന്‍സ് വാസു.
Post Your Comments