Bollywood

പതിനഞ്ച് വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി ബോളിവുഡില്‍ തിരിച്ചെത്തുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അരവിന്ദ്‌ സ്വാമി ബോളിവുഡിലേക്ക് വരുന്നത് പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. നവാഗതനായ തനൂജ്‌ ബ്രമര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ അരവിന്ദ്‌ സ്വാമി ബോളിവുഡില്‍ തിരിച്ചെത്തുന്നത്‌. ‘ഡിയര്‍ ഡാഡി’ എന്നാണ്‌ ചിത്രത്തിന്റെ പേര്‌.
ഡിയര്‍ ഡാഡിയില്‍ അരവിന്ദ്‌ സ്വാമി 45 വയസ്സുള്ള നിതിന്‍ സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. അച്‌ഛന്റെനും മകനുമായുള്ള യാത്രയിലെ രസകരമായ സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം . ചിത്രത്തിന്റെ ലൊക്കേഷന്‍ ഡല്‍ഹി, മുസോറി എന്നിവിടങ്ങളിലാണ്‌. അരവിന്ദ്‌ സ്വാമിയ്‌ക്ക് പുറമേ ഹിമാന്‍ഷു ശര്‍മ്മ, ഏകവാലി ഖന്ന, അമന്‍ ഉപ്പള്‍ എന്നിവരും ചിത്രത്തിലെത്തുന്നു. രാഘവ്‌അര്‍ജുന്‍, ഉജ്വല്‍ കശ്യപ്‌ എന്നിവരാണ്‌ ഡിയര്‍ ഡാഡിയിലെ സംഗീതമൊരുക്കുന്നത്‌. മെയ്‌മാസം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അരവിന്ദ്‌ സ്വാമിയുടെ ആദ്യ ബോളിവുഡ്‌ ചിത്രം മണിരത്നം സംവിധാനം ചെയ്‌ത റോജയാണ്‌.

shortlink

Post Your Comments


Back to top button