
തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകനായ പുരി ജഗന്നാഥിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ശനിയാഴ്ചയാണ് സംവിധായകന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. മൂന്ന് പേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. പുരി ജഗന്നാഥിന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. പുരി ജഗന്നാഥിന്റെ ചിത്രമായ ലോഫറിന് വേണ്ടി പണം മുടക്കിയവരാണത്രെ ഇവര്‍. ഈ പണം ആവശ്യപ്പെട്ടാണ് ഇവര് സംവിധായകനെ മര്‍ദ്ദിച്ചത് എന്നാണ് അറിയുന്നത്. അഭിഷേക്, സുധീര്‍, സുബ്ബയ്യ എന്നിവര്‍ക്കെതിരെയാണ് സംവിധായകന്‍ പുരി ജഗന്നാഥ് പരാതി നല്‍കിയിരിക്കുന്നത്.
14 കോടി രൂപ മുടക്കിയാണ് ലോഫര്‍ എന്ന ചിത്രം എടുത്തത്. 2015 ഡിസംബര്‍ 17നായിരുന്നു ചിത്രം റിലീസ് ചെയ്തത് . സി കല്യാണായിരുന്നു സിനിമയുടെ നിര്‍മാതാവ്. വരുണ്‍ തേജ്, ദിഷ പടാണി, രേവതി, ബ്രഹ്മാനന്ദം തുടങ്ങിയവരായിരുന്നു മുഖ്യവേഷത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിന് വേണ്ടി മുടക്കിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് മൂന്നംഗസംഘം സംവിധായകനെ മര്‍ദ്ദിച്ചത്.
Post Your Comments