Kollywood

ടൈല്‍സ് പണിക്കാരനായ തെരിയിലെ വില്ലനെ പരിചയപ്പെടാം

വിജയ്‌ ചിത്രം തെരിയില്‍ ഒരു മലയാളി വില്ലനുണ്ട്. പേര് ബിനീഷ് ബാസ്റ്റ്യന്‍. സിനിമാഭിനയം വിട്ടാല്‍ ബിനീഷ് ബാസ്റ്റ്യന്‍റെ പ്രധാന തൊഴില്‍ ടൈല്‍സ് പണിയാണ്. കൈനിറയെ സിനിമ വന്നു ചേര്‍ന്നാലും കഷ്‌ടപ്പെട്ട്‌ പഠിച്ച ടൈല്‍സ്‌ പണി നിര്‍ത്താന്‍ തനിക്ക്‌ സാധിക്കില്ലെന്നും ബിനീഷ്‌ പറയുന്നു. അധികവും വില്ലന്‍ കഥാപാത്രങ്ങളാണ് ബിനീഷിനെ തേടിയെത്താറുള്ളത്. ഫോര്‍ട്ട്‌ കൊച്ചിക്കരനായ ബിനീഷ്‌ ബാസ്‌റ്റ്യന്‍  2005 ല്‍ പുറത്തിറങ്ങിയ റാഫി മെക്കട്ടിന്‍ ചിത്രം ‘പണ്ടിപട’യിലുടെയാണ് സിനിമ ലോകത്തെക്ക്‌ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ‘പാവാട’ വരെ 80 ഓളം മലയാളം സിനിമ അഭിനയിച്ചെങ്കിലും തെരിയിലെ വില്ലനാണ് ബിനീഷിനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. സിനിമ അഭിനയം പേലെ ബിനീഷിനു ഏറ്റവും പ്രധാനപ്പെട്ട ജോലി തന്നെയാണ് ടൈല്‍സ്‌ പണിയും. സിനിമയിലെ വില്ലന്‍ വേഷം അഴിച്ചുവെച്ചാല്‍ ബിനീഷ്‌ പിന്നെ ഒന്നാംതരം ടൈല്‍സ്‌ പണിക്കാരനാണ്‌.

shortlink

Post Your Comments


Back to top button