
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായിക ഷാന്‍ ജോണ്‍സണ്‍ അവസാനമായി സംഗീതം ചെയ്ത ഗാനം പുറത്തിറങ്ങി.ഇളംവെയില്‍ കൊണ്ട് നാം നടന്ന നാളുകള്‍ എന്ന ഗാനം യുട്യൂബ് വഴി പുറത്തിറക്കിയ വിവരം ഗായകന്‍ ജി വേണുഗോപാലാണ് വ്യക്തമാക്കിയത്. ഉണ്ണി മാഞ്ഞാലി രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാലും സുജാത മോഹനുമാണ്.
ഷാനിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത തനിക്ക് ആ വരികളുടെ പ്രണയ ഭാവം നഷ്ടപ്പെടാതെ ആലപിക്കേണ്ടിവന്നതിനെ കുറിച്ചാണ് വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്.
ഗാനം ആലപിക്കേണ്ടി വന്നപ്പോള്‍ തനിക്കുണ്ടായ മാനസിക അവസ്ഥയെകുറിച്ചും വേണുഗോപാല്‍ വിശദീകരിക്കുന്നു.സംഗീതത്തെ ഏറെ സ്നേഹിച്ച ഷാനിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഈ ഗാനം നിങ്ങൾക്കായ് അവതരിപ്പിക്കുന്നു എന്നും അദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്.
Post Your Comments