രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയുടെ ഓണ്‍ലൈന്‍ റിലീസ് പൃഥ്വിരാജാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഏപ്രില്‍ 29 വെള്ളിയാഴ്ച ലീല തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്താന്‍ ഇരിക്കുകയായിരുന്നു. അന്ന് തന്നെ ഓണ്‍ലൈന്‍ റിലീസും ഉണ്ടാകുമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു. വീഡിയോ പൃഥ്വിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടില്‍ ലീല പ്രദര്‍ശനത്തിന് വരുന്ന ദിവസം തന്നെ രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും സിനിമ ഓണ്‍ലൈനായി ബുക്ക് ചെയ്ത് കാണാം എന്ന മെസേജുമായിട്ടാണ് പൃഥ്വിരാജ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ എങ്ങനെ കാണാം എന്നും അതിന്റെ മറ്റ് സാങ്കേതിക വശങ്ങളുമാണ് വീഡിയോയിലുള്ളത്.
Post Your Comments