സൂപ്പര്‍താരം മോഹന്‍ലാല്‍ തനിക്ക് നല്കിയ വിസ്മയം ഇപ്പോഴും എന്റെ പക്കല്‍ ഭദ്രമായി ഉണ്ടെന്ന് നടന് അജു വര്‍ഗീസ്. ആ വിസ്മയം എനിക്ക് ലാലേട്ടന് നകിയത് അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ വെച്ചാണെന്നും അജു പറയുന്നു . ഓസ്കാര്‍ അവാര്‍ഡ് ഫങ്ഷന് നടക്കുന്ന ലൊസാഞ്ചല്‍സിലെ കൊഡാക്ക് തിയറ്റേറിന് മുന്നില്‍വെച്ചാണ് ലാലേട്ടന് ആ വിസ്മയം തനിക്ക് നല്‍കിയത്. എന്റെ കൈയിലുണ്ടായിരുന്ന ഐ ലവ് ലാ എന്നെഴുതിയിരുന്ന ടീഷര്‍ട്ട് വാങ്ങി ഒരു എല്‍ കൂടി എഴുതിചേര്‍ത്ത് ഐ ലവ് ലാല്‍ ആക്കി ലാലേട്ടന് തിരികെ തന്നു.
ആ ടീഷര്‍ട്ട് ഇപ്പോള്‍ ലോക്കറില്‍ ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു. അത്ര വിലപ്പെട്ട ഒന്നാണ് എനിക്കത് . മറ്റൊരു ഭാഗ്യമായി അജു പറയുന്നത് നടന് ജഗതിയുമായുളള ഓര്‍മ്മയാണ്. ജഗതി ചേട്ടന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയാണ് ആദ്യത്തെ സീനില്‍ അഭിനയിച്ച് തുടങ്ങിയതെന്നും അജു വര്‍ഗീസ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി .
Post Your Comments