മണിരത്നത്തിന്റെ സിനിമകളില്‍ അഭിനയിക്കുക എന്നത് ഏതൊരു നടന്റേയും സ്വപ്നമാണ്. പക്ഷേ അത്തരമൊരു അവസരം ജയറാം എന്ന നടന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട് പോയി. അത്തരത്തില്‍ ഒരു സ്വപ്‌നതുല്യമായ അവസരം നഷ്‌ടപ്പെട്ടതിന്റെ ദു:ഖം മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയറാം പങ്കുവെയ്ക്കുകയാണ്.
മണിരത്നത്തിന്റെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ‘ദളപതി’ യില്‍ അഭിനയിക്കാനുള്ള വേഷമാണ് ജയറാമിന് നഷ്‌ടമായത്. രജനിയുടെ കഥാപാത്രം സൂര്യയുടെ അനുജന്‍ അര്‍ജുന്‍ എന്ന കളക്‌ടര്‍ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ജയറാമിനെയായിരുന്നു . എന്നാല്‍ ആ വേഷം ജയറാമിന് നഷ്ടമാകുകയും പകരം അത് അരവിന്ദ സ്വാമി ചെയ്യുകയും ചെയ്തു . മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ ജയറാമിന് ആ കഥാപാത്രം സ്വീകരിക്കാനായില്ല. അരവിന്ദ് സ്വാമിയുടെ അഭിനയ ജീവിതത്തില്‍ ദളപതിയിലെ കഥാപാത്രം നിര്‍ണ്ണായകമാകുകയും ചെയ്‌തു.
Post Your Comments