അങ്കമാലി സ്വദേശി അമലിന്‍റെ സൈറ്റ് വാങ്ങിയത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

അമല്‍ കഴിഞ്ഞ ദിവസം ഒരു സ്ഥല കച്ചവടം നടത്തി. 700 ഡോളറിന്‍റെ ആ കച്ചവടം അമല്‍ നടത്തിയത് ഫേസ്ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിയോഗിച്ച കമ്പനിയുമായിട്ടാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അമല്‍ അഗസ്റ്റിന്‍ 2015 ഡിസംബറില്‍ സ്വന്തമാക്കിയ മാക്സ്ചന്‍ സുക്കര്‍ബര്‍ഗ് ഒ.ആര്‍.ജി. എന്ന ഇന്‍റര്‍നെറ്റ് വിലാസമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പേരില്‍ വാങ്ങിയത്. ഐക്കോണിക്കല്‍ ക്യാപിറ്റല്‍ സുക്കന്‍ബര്‍ഗിന്‍റെ ധനകാര്യ കാര്യങ്ങള്‍ നോക്കി നടത്തുന്ന കമ്പനിയാണ്. അതിന്‍റെ മാനേജര്‍ സാറ ചാപ്പലാണ് അമലുമായി ഇടപാട് നടത്തിയത്. പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങള്‍ ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്‍റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കി അവര്‍ക്ക് നല്‍കുന്ന ഈ രീതിയ്ക്ക് സൈബര്‍ സ്വകാട്ടിംഗ് എന്നാണ് പറയുന്നത് ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് വഴിയാണ് 700 ഡോളറിനു അമല്‍ ഇന്‍റര്‍നെറ്റ് വിലാസം വിറ്റത്. വിഷുവിന് രണ്ടു മൂന്ന് ദിവസം മുന്‍പേ അമലിന് തുക ട്രാന്‍സ്ഫര്‍ ചെയ്തു ലഭിക്കുകയായിരുന്നു.  അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ എടത്തല കെ.എം.ഇ .എ എഞ്ചിനീറിംഗ് കോളേജില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്.

Share
Leave a Comment