Cinema

മകന്‍റെ അച്ഛനാകാന്‍ വീണ്ടും ശ്രീനിവാസന്‍

ശ്രീനിവാസനും അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകനായ ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സാള്‍ട്ട് മംഗോ ട്രീയുടെ സംവിധായകന്‍ രാജേഷ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. അച്ഛന്‍റെ റൊമാന്‍സ് കണ്ടു കുശുമ്പ് സഹിക്കാന്‍ വയ്യാതായ മകന്‍. മകന് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛന്‍ ഇവരുടെ കഥയാണ്‌ രാജേഷ്‌ നായര്‍ ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ധ്യാന്‍ തന്നെയാണ് തന്‍റെ അച്ഛന്‍റെ വേഷം ചെയ്യാന്‍ ശ്രീനിവാസന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ജൂണ്‍ ഒന്നിന് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button