ഈച്ച 2-വില്‍ ബോളിവുഡ് സൂപ്പര്‍ താരം

രാജമൗലിയുടെ ‘ഈച്ച’ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചെന്നൈയില്‍ ബെസ്റ്റ് ഓഷ്യന്‍ ഫിലിം ടെലിവിഷന്‍ അക്കാദമിയുടെ ചടങ്ങില്‍ വെച്ചാണ് ‘ഈഗ’യുടെ രണ്ടാം ഭാഗം ആലോചിക്കുന്നതായും സല്‍മാന്‍ ഖാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായും രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തിയത്.രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഈച്ച ‘യുടെയും ബാഹുബലി’യുടെയും ആശയം രൂപപ്പെടുത്തിയത് വിജയേന്ദ്ര പ്രസാദായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബജറംഗി ഭായിജാ’ന്റെ കഥ രചിച്ചതും വിജയേന്ദ്ര പ്രസാദാണ്.

ഇന്ത്യന്‍ സിനിമയില്‍ പരീക്ഷിച്ചിട്ടില്ലാത്ത ഫാന്റസി സ്റ്റോറി എന്നതായിരുന്നു ‘ഈ ച്ച’ യുടെ പ്രത്യേകത. 2012ലാണ് ‘ഈച്ച ‘ എന്ന സിനിമ രാജമൗലി അവതരിപ്പിക്കുന്നത്. വില്ലനാല്‍ കൊല്ലപ്പെടുന്ന നായകന്‍ ഒരു ഈച്ചയായി രണ്ടാം ജന്മം എടുക്കുന്നതും തന്റെ സ്നേഹിതയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വില്ലനോട് പ്രതികാരം ചെയ്യുന്നതുമായിരുന്നു കഥ.

Share
Leave a Comment