Bollywood

സച്ചിന്‍റെ ജീവിതകഥ പറയുന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരു പോലെ കാത്തിരിക്കുന്ന സിനിമയാണ് ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ എന്ന ചലച്ചിത്രം. ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ജെയിംസ്‌ എര്‍സ്റ്റിന്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. പത്താം നമ്പര്‍ ജഴ്സിയണിഞ്ഞു അച്ഛനും മകനും കളി കാണാന്‍ പോകുന്നതിന്‍റെ ചിത്രമാണ് പോസ്റ്ററില്‍. ചിത്രത്തിന്‍റെ ടീസര്‍ വിഷു ദിനത്തില്‍ പുറത്തിറങ്ങും.
രവി ഭാഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ച്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 200 നോട്ട്ഔട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

shortlink

Post Your Comments


Back to top button