NEWSVideos

‘മാറ്റ’ത്തിലെ ആദ്യ വീഡിയോഗാനം പുറത്തിറങ്ങി’

വിക്ടര്‍ മാധവ്, അരുണിമ മുരളീധരന്‍ എന്നിവരെ നായികാ നായകന്മാരാക്കി നവാഗതനായ സെജി പാലൂരാന്‍ ഒരുക്കുന്ന ചിത്രമാണ്‌ മാറ്റം. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. ‘വാകമര ചില്ലിലെ…” എന്ന് തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. ശ്രീനാഥ് അഞ്ചലിന്റെ വരികള്‍ക്ക് സജീവ്‌ മംഗലത്ത് ഈണം പകര്‍ന്നിരിക്കുന്നു.

ഇടുക്കിയുടെ പ്രകൃതി രമണീയത ഒപ്പിയെടുത്ത മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രീനാഥ് അഞ്ചല്‍, മനോജ്‌ പരാശക്തി എന്നിവരുടെ വരികള്‍ക്ക് സജീവ്‌ മംഗലത്ത് ഈണം പകരുന്നു. റിമി ടോമി, എം.ജി.ശ്രീകുമാര്‍, ശ്വേതാ മോഹന്‍ എന്നിവരാണ്‌ പടിയിരിക്കുന്നത്.

മാറ്റം ഒരു ചിത്രകാരന്റെ നിശബ്ദ മനോപരിവര്‍ത്തനത്തിന്റെ കഥയാണ്. പ്രണയ വിവാഹവും അനുബന്ധ സംഭവങ്ങളും മനുഷ്യത്വരാഹിത്യത്തിന്റെ മുറിവുകള്‍ സൃഷ്ടിച്ച ദിനങ്ങളുമായി പിതാവിന്റെ ഏലം എസ്റ്റേറ്റില്‍ കഴിയേണ്ടിവരുന്ന അവര്‍ പിന്നീട് -മറ്റൊരു ചെറിയ നഗരത്തിലേക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ വിധി പുതിയ രൂപത്തിലിവിടെ ചിത്രം വരയ്ക്കുന്നു.

ഒരു സ്കൂളില്‍ ചിത്രം വരക്കാനെത്തുന്ന അയാള്‍ അവിടെ ചില അനിഷ്ടസംഭവങ്ങള്‍ മൂടിവയ്ക്കാന്‍ സഹായിക്കേണ്ടി വരികയും അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പരിണിത പരിവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിക്ടര്‍ മാധവ് ക്രിസ്റ്റഫര്‍ എന്ന ചിത്രകാരന്റെ വേഷത്തിലെത്തുന്നു. അരുണിമ മുരളീധരന്‍ റോസ് ആയും വേഷമിടുന്നു. ആതിര സത്യന്‍, പ്രേം കരുനാഗപ്പള്ളി, കല്ലട കമാല്‍ജി, ഞെക്കാട് രാജ്, ആര്‍.കെ സജി, അനി ഇടുക്കി, അക്കു ഭായ്, സിബി കിഴക്കേമുറി, പി.വി മാത്യൂ, വി.എന്‍ ചന്ദ്രശേഖരന്‍, ജീ മോള്‍ അജീഷ്, ബേബി, സെറിന്‍ മിയ, ഭാഗ്യലക്ഷ്മി എന്നിവരും വേഷമിടുന്നു.

ബാസ് മൂവിസിന്റെ ബാനറില്‍ സെജി പാലൂരാന്‍ തന്നെയാണ് ചിത്രന്റെ രചനയും, സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- നിതിന്‍ രാജ്. ചിത്രം ഏപ്രിലില്‍ തീയറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button