ഗായിക ചിത്രയുടെ മകള്‍ നന്ദനയെ നഷ്ടപ്പെട്ടത് ഇതുപോലെ ഒരു വിഷുക്കാലത്താണ്.വിവാഹശേഷം എട്ടു വര്‍ഷത്തോളം കുട്ടികൾ ഇല്ലാതിരുന്ന ചിത്രയ്ക് ആറ്റുനോറ്റിരുന്നുണ്ടായ കുഞ്ഞായിരുന്നു നന്ദന. ദുബായിൽ ഒരു സ്റേജ് ഷോയ്ക്ക് പോയ ചിത്രയ്ക്ക് അവിടെയുള്ള വസതിയിൽ വെച്ച് നീന്തൽ കുളത്തിൽ വീണായിരുന്നു നന്ദനയെ നഷ്ടമായത്. നന്ദനം എന്ന സിനിമയിലെ “കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..” എന്ന ഗാനം ആലപിച്ചതിന് ശേഷമായിരുന്നു കുഞ്ഞിനെ ചിത്ര ഗര്‍ഭം ധരിച്ചത്. അതുകൊണ്ട് തന്നെ നന്ദന എന്നായിരുന്നു കുട്ടിക്ക് ചിത്ര പേരിട്ടത്.
ഒരു നറു മലരായി സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ തന്റെ ജീവിതത്തിൽ വന്നതായി ചിത്ര കരുതി. പിന്നീട് ചിത്ര പാട്ട് പാടുന്നതുപോലും നിർത്തണമെന്ന് കരുതിയ കാലത്ത് എം.ജി ശ്രീകുമാറും മറ്റു സിനിമാ സുഹൃത്തുക്കളും ചിത്രയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ചിത്രയുടെ പേജിൽ നന്ദനയുടെ ഫോട്ടോ ഇട്ടു, ഇന്ന് ചിത്ര എഴുതി, “നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ നമ്മളെ വിട്ടൊരിക്കലും പോവില്ല, അവർ നമ്മുടെ മുന്നില്‍ തന്നെ നമുക്ക് കാണാനാവാതെ നമ്മുടെ ചുറ്റും ഉണ്ടാവും..” അതെ നന്ദന മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന പോന്നോമനയാണ്. ചിത്രയുടെ ദുഃഖം ഓരോ മലയാളികളുടെയും ദുഖമാണ്.
Post Your Comments