GeneralNEWS

ദുരിതം ബാക്കിയായ പുറ്റിങ്ങല്‍ നിവാസികള്‍ക്ക് കുടിവെള്ളം എത്തിച്ച് സിനിമാപ്രവര്‍ത്തകര്‍ മാതൃകയാകുന്നു

കൊല്ലം:വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂരിലെ പുറ്റിംഗലില്‍കുടിവെള്ളം എത്തിച്ച് സംവിധായകന്‍ രഞ്ജിത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ, നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പരവൂരില്‍ സാന്ത്വനവുമായി എത്തിയത്.

പ്രദേശത്തെ കിണറുകള്‍ ഭൂരിഭാഗവും ഇടിഞ്ഞ് താഴ്നനിലയിലാണ്. ഇതില്‍ രാസവസ്തുക്കളും മാംസക്കഷ്ണങ്ങളും ചിതറി കിടക്കുന്നു. ഇവിടെ പല വീടുകളിലും ഭക്ഷണം പോലും പാകം ചെയ്യ്തിട്ട് ദിവസങ്ങളായി എന്നാണ് പുറ്റിങ്ങലിലെ അവസ്ഥ കണ്ട രഞ്ജിത്ത് പറഞ്ഞത്.ഓരോ വീടുകളിലും കയറി വിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് അദ്ദേഹം തിരിച്ചു പോയത്.

shortlink

Related Articles

Post Your Comments


Back to top button