
വിജയ് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെറി നാളെ മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. 150ലധികം തീയേറ്ററുകളിലാണ് സിനിമ എത്തുന്നത്. ഒടുവില്‍ വന്ന കണക്ക് പ്രകാരമാണിത്. ഇനിയും തീയേറ്ററുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. തിരുവനന്തപുരത്ത് മാത്രം 12 തീയേറ്ററുകളാണ് തെറിക്കുള്ളത്. എറണാകുളത്ത് 13 തീയേറ്ററുകളിലും സിനിമ എത്തും. റിലീസിംഗ് ദിനമായ നാളെ പ്രത്യേക പ്രദര്‍ശനം പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടക്കും. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് തെറി തീയേറ്ററുകളിലേക്ക് എത്തുന്നത്.
രാജ റാണി എന്ന ചിത്രത്തിന് ശേഷം ആറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയാണ് തെറി. ആക്ഷന്‍ പ്രണയത്തിനും പ്രധാന്യമുള്ള കഥയാണ് സിനിമ പറയുന്നത്. മുന്ന് വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക. ഇതില്‍ ഒന്ന് മലയാളി വേഷവും.
Post Your Comments