മലയാള സിനിമയെ പുതുവഴിയേ മാറ്റി നടത്തിച്ച സംവിധായകനാണ് രാജേഷ് പിള്ള. ന്യൂജനറേഷൻ സിനിമയ്ക്ക് ആരഭം കുറിച്ച ‘ട്രാഫിക്’ എന്ന സൂപ്പർ ഹിറ്റ് സിനിമ മലയാള സിനിമ അന്നോളം കണ്ടിരുന്ന സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു.
രാജേഷ് പിള്ള തന്നെ സംവിധാനം നിർവഹിച്ച, തന്റെ സിനിമാ ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിരുന്ന ഹിന്ദി പതിപ്പ് ഉടൻ റിലീസിന് തയ്യാറാവുകയാണ്. അതിന്റെ ഭാഗമായി സിനിമയുടെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രാജേഷ് പിള്ളയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിച്ച പോസ്റ്റർ മലയാളി പ്രേക്ഷകരുടെ വിങ്ങലായി മാറി. ഹിന്ദിയില്‍ ‘ട്രാഫിക്’.എന്ന സിനിമ ചെയ്യുന്നത് രാജേഷ് പിള്ളയുടെ സ്വപ്നമായിരുന്നു. പ്രമുഖ അന്താരാഷ്ട്ര നിർമ്മാണ വിതരണ കമ്പനിയായ ഫോക്സ് സ്റ്റാർ മൂവീസാണ് ചിത്രം തീയറ്ററിൽ എത്തിക്കുന്നത്. ഇന്ന് 3 മണിക്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി ഇതോടെ രാജേഷ് പിള്ളയുടെ വലിയൊരു ആഗ്രഹമാണ് സഫലമാകുന്നത്.
നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 3 വർഷത്തോളമെടുത്താണ് രാജേഷ് പിള്ള ഹിന്ദി ട്രാഫിക് പൂർത്തിയാക്കിയത്. മനോജ് വാജ്പേയി ശ്രീനിവാസൻ ചെയ്ത ട്രാഫിക് കോൺസ്റ്റബിളിന്റെ വേഷത്തിൽ എത്തുമ്പോൾ ജിമ്മി ഷെർഗ്ഗൻ (അനൂപ് മേനോൻ), പ്രസോൺജിത് ചാറ്റർജി (റഹ്മാൻ), പരമ്പ്രതാ ചാറ്റർജി (ഡോക്ടർ), വിശാൽ സിംഗ് (വിനീത് ശ്രീനിവാസൻ) എന്നിവരും ചിത്രത്തിലുണ്ട്. രാജേഷ് ധർ നിർമ്മിച്ച ചിത്രത്തിന് സുരേഷ് നായരാണ് ഹിന്ദിയിൽ തിരക്കഥ ഒരുക്കിയത്.
ഈ ചിത്രവും മലയാളത്തിലെ ട്രാഫിക് പോലെ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കട്ടെ
Post Your Comments