
വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രത്തിനും, സന്തോഷ് ശിവന്‍റെ അനന്തഭദ്രത്തിനും ശേഷം പ്രിഥ്വിരാജ് വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇസ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഹേഷിന്‍റെ പ്രതികാരത്തില്‍ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ സുജിത് ശങ്കര്‍ ചിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. അടുത്തമാസം ഇസ്രയുടെ ഷൂട്ടിംഗ് ആരഭിക്കും
Post Your Comments