Kollywood

തന്‍റെ ആരാധകരോട് സൂര്യക്ക് പറയാനുള്ളത്

തന്‍റെ മോശം ചിത്രങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നാണ് ആരാധകരോട് സൂര്യക്ക് പറയാനുള്ളത്. തന്റെ ചിത്രങ്ങള്‍ മോശമാണെന്ന്‌ തോന്നിയാല്‍ അത്‌ പ്രോത്സാഹിപ്പിക്കരുതെന്നും അങ്ങനെ നിങ്ങള്‍ ആ ചിത്രം നിരാകരിക്കുകയാണെങ്കില്‍ നല്ല തിരക്കഥ തിരഞ്ഞെടുക്കാന്‍ അത്‌ തന്നെ സഹായിക്കുമെന്നും സൂര്യ വ്യക്തമാക്കുന്നു. പുതിയ ചിത്രമായ 24 ന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

അതോടൊപ്പം വിദ്യാര്‍ത്ഥികളോട്‌ വിഷമം ഉണ്ടായാല്‍ ഉടന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കരുതെന്നും താരം പറഞ്ഞു. പരീക്ഷയ്‌ക്ക് മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ പലരും ആത്മഹത്യ ചെയ്യുന്നതായി അറിയാനിടയായെന്നും ക്ഷമയോടെ എല്ലാം നേരിടാന്‍ പഠിക്കണമെന്നും സൂര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button