
അല്‍ജസീറ അമേരിക്ക എന്ന ന്യൂസ് ചാനല്‍ വിടവാങ്ങിയത് തത്സമയ സംപ്രേഷണത്തോടെയാണ്. 2013 പ്രവര്‍ത്തനമാരംഭിച്ച അല്‍ജസീറ അമേരിക്ക എന്ന ന്യൂസ് ചാനല്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോട് കൂടി പ്രേക്ഷരുടെ മുന്നില്‍ നിന്ന് അപ്രത്യക്ഷമായി. ചാനല്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ഇങ്ങനെയൊരു വിടവാങ്ങല്‍ സംപ്രേഷണം ചരിത്രത്തില്‍ ആദ്യമായിരിക്കും. ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ യു.എസിലെ ചാനല്‍ നിര്‍ത്തുകയാണെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികപരമായ കാരണമാണ് ചൂണ്ടിക്കാണിച്ചത്. പ്രേക്ഷകര്‍ കുറവായതും എണ്ണവില തകര്‍ച്ചയും ചാനല്‍ അടച്ചു പൂട്ടുന്നതിന് കാരണമായി
Post Your Comments