General

കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി അച്ഛനെ ഓര്‍ത്ത്‌ പാടി ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ’

പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മകള്‍ ശ്രീലക്ഷ്മി ‘മിന്നാമിനുങ്ങേ’ എന്ന് നീട്ടി പാടി. കേട്ടവരുടെ കണ്ണ് നിറച്ച ശ്രീലക്ഷ്മിയുടെ ഗാനം സദസ്സില്‍ വല്ലാത്തൊരു നൊമ്പരമായി മാറി. പ്രേംനസീര്‍ സുഹൃത് സമിതി സംഘടിപ്പിച്ച രണ്ടാമത് പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാര വേളയിലാണ് ശ്രീലക്ഷ്മി മണിയുടെ മിന്നാമിനുങ്ങേ എന്നു തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചത്.

ഇത്തവണ മരണാനന്തര ബഹുമതിയായി കലാഭവന്‍ മണിക്കാണ് പ്രേം നസീര്‍ പുരസ്‌കാരം ലഭിച്ചത് പുരസ്കാം ഏറ്റു വാങ്ങാനായി വന്നതാണ് മകള്‍ ശ്രീലക്ഷ്മിയും അനുജന്‍ രാമകൃഷ്ണനും. കലാഭവന്‍ മണിയെ ഓര്‍ത്ത്‌ പലരും ‘മിന്നാമിനുങ്ങേ’ എന്ന ഗാനം വേദികളില്‍ ആലപിക്കാറുണ്ടെങ്കിലും മകള്‍ ശ്രീലക്ഷ്മി പാടിയപ്പോള്‍ സദസ്സില്‍ അത് വല്ലാത്തൊരു വിങ്ങലായി മാറി.

shortlink

Post Your Comments


Back to top button