
ഡോണ്‍ മാക്‌സിന്റെ പുതിയ ക്രൈം ത്രില്ലറിലൂടെ മീര തിരിച്ചുവരികയാണ്. ‘പത്ത് കല്‍പനകള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, മുരളി ഗോപി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മീര പോലീസ് വേഷത്തിലാണ് എത്തുന്നത്. എന്നാല്‍ മറ്റുള്ള നായികമാരെയെല്ലാം ഒഴിവാക്കി മീരയെ തിരഞ്ഞെടുത്തതിനു സംവിധായകന്‍ ഡോണ്‍ മാക്‌സിനു വ്യക്‌തമായ കാരണമുണ്ട്. മീരയുടെ ഉയരമാണ് ഈ വേഷത്തിലേയ്‌ക്കു പരിഗണിക്കാനുള്ള പ്രധാന കാരണം എന്ന് സംവിധായകന്‍ പറയുന്നു. ഇടുക്കിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Post Your Comments