മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുകയാണ് മലയാളത്തിന്റെ പ്രിയനടന് ജയസൂര്യ. ഞാൻ സിനിമയിലെത്തും മുമ്പ് അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് മാറിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്. ജയസൂര്യ പറയുന്നു.
അവർ അഭിനയിച്ച എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ‘കണ്ണെഴുതി പൊട്ടും തൊട്ടി’ലെ അവരുടെ അഭിനയം കണ്ട് തരിച്ചിരുന്ന് പോയിട്ടുണ്ട്. ഇപ്പോൾ അവർ സിനിമയിലേക്ക് തിരിച്ചു വന്നത് മലയാള സിനിമയുടെ ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്നും ജയസൂര്യ വ്യക്തമാക്കി.
Post Your Comments