Bollywood

2016ല്‍ ഇന്ത്യ ഏറ്റവും കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ഏതെന്ന് കണ്ടെത്താന്‍ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേ ഫലം പുറത്ത് വന്നു

2016ല്‍ ഇന്ത്യ ഏറ്റവും കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ഏതെന്ന് കണ്ടെത്താന്‍ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേ ഫലം പുറത്ത് വന്നു. ഓര്‍മാക്‌സ് സിനിമാറ്റിക്‌സ് എന്ന പേരില്‍ നടത്തിയ സര്‍വ്വേയില്‍ കാണികളുടെ പല തരത്തിലുള്ള പരിഗണനകളും നിരീക്ഷണത്തിന് വിധേയമാക്കി. റിലീസിന് മുന്‍പേ ഒരു ചിത്രം ഉണ്ടാക്കുന്ന വാര്‍ത്താപ്രാധാന്യവും, അത് പ്രേക്ഷകരെ എത്രത്തോളം ആകര്‍ഷിക്കുന്നുവെന്നതും, എത്രത്തോളം തീയേറ്ററുകളില്‍ എത്തുന്നുവെന്നതും, ആളുകളില്‍ എത്രത്തോളം താല്‍പര്യം ഉണ്ടാക്കുന്നു ഇതൊക്കെ സര്‍വ്വേയില്‍ പരിശോധിച്ചിരുന്നു.

സര്‍വ്വേ പ്രകാരം ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാണാന്‍ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍ ഇവയാണ്.
അലി അബ്ബാസ് സഫറിന്‍റെ സല്‍മാന്‍ഖാന്‍ ഖാന്‍ ചിത്രം ‘സുല്‍ത്താന്‍ ‘ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ്‌ ഖാന്‍ ചിത്രം ‘റയീസ് ‘ രണ്ടാം സ്ഥാനത്തു വന്നപ്പോള്‍

നിതേഷ് തിവാരിയുടെ അമീര്‍ ഖാന്‍ ചിത്രം ‘ഡംഗല്‍’ സര്‍വ്വേ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി.
എം.എസ് ധോണിയുടെ ക്രിക്കറ്റ് ജീവിത കഥ പറയുന്ന നീരജ് പാണ്ടയുടെ സംവിധാനത്തിലെ എം.എസ് ധോണി എന്ന ചിത്രം സര്‍വ്വേ ഫലത്തില്‍ നാലാമത് എത്തി. സാജിദ് ഫര്‍ഹാദ് സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ ചിത്രം ‘ഹൗസ്ഫുള്‍ 3’ സര്‍വ്വേ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

shortlink

Post Your Comments


Back to top button