Uncategorized

സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാന ശ്രമം

മലയാള സിനിമയില്‍ ആദ്യം സഹസംവിധായകനായും പിന്നീട് നടന്‍ എന്ന നിലയിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കുന്ന സൗബിന്‍ ഷാഹിര്‍ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ‘പറവ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് പറവയുടെ നിര്‍മ്മാണം. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആള്‍ ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കും.
അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം. പി.ആര്‍.ഒ എ എസ് ദിനേശ്.

shortlink

Post Your Comments


Back to top button