Shooting In Progress

മികച്ച ടീമുമായി ‘സ്കൂള്‍ ബസ്സ്‌’ വരുന്നു

മലയാള സിനിമയുടെ അണിയറയില്‍ മികച്ചൊരു കൂട്ടുകെട്ടില്‍ ഒരു സിനിമ തയ്യാറെടുക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ബോബി-സഞ്ജയ്‌ ഒരുക്കുന്ന ചിത്രം സ്കൂള്‍ ബസിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങള്‍ പ്രേക്ഷര്‍ വളരെയധികം ഇഷ്ടത്തോടെ സ്വീകരിച്ചതാണ്‌. കുഞ്ചാക്കോ ബോബനും,ജയസൂര്യയുമാണ്‌ പ്രധാന താരങ്ങള്‍. സമൂഹത്തിനു വ്യക്തമായ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കെല്‍പ്പുള്ള മിടുക്കുള്ള എഴുത്തുകാരായ ബോബിയും- സഞ്ജയും സംവിധാനത്തില്‍ പക്വമായ ശൈലി വെളിവാക്കുന്ന റോഷനും വീണ്ടും കൈ കോര്‍ക്കുമ്പോള്‍ ചിത്രം മികച്ചൊരു അനുഭവം തന്നെയായി മാറും എന്നതാണ് പ്രേക്ഷക പ്രതീക്ഷ. എ.വി.എ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അപർണ്ണ ഗോപിനാഥ് എന്നിവരോടൊപ്പം രണ്ട് ബാലതാരങ്ങളും  പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

shortlink

Post Your Comments


Back to top button