തമിഴ് സിനിമയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് ഇനി കീര്‍ത്തി സുരേഷും. ഗീതാഞ്‌ജലി എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് കീര്‍ത്തി. കീര്‍ത്തി സുരേഷ് ഇപ്പോള്‍ ഇളയ ദളപതിയുടെ നായികയാകാന്‍ തയ്യാറെടുക്കുകയാണ്. ഭരതന്‍ ഒരുക്കുന്ന ഇളയദളപതിയുടെ അറുപതാം ചിത്രത്തിലാണ് കീര്‍ത്തി നായികയായി എത്തുക. ചിത്രത്തിന്റെ പൂജ നടന്നു. രജനിമുരുകനാണ് കീര്‍ത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം
Leave a Comment