Songs

‘ഒരിടവേളയ്ക്ക് ശേഷം വരികളില്‍ മനോഹാരിത തീര്‍ത്ത്‌ കൈതപ്ര സ്പര്‍ശം ആടുപുലിയാട്ടത്തിലൂടെ തിരിച്ചെത്തുന്നു’

 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ജയറാം ചിത്രമായ ആടുപുലിയാട്ടത്തിലെ ഗാനങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റി കഴിഞ്ഞു. രതീഷ്‌ വേഗയാണ് ആടുപുലിയാട്ടത്തിലെ ഗാനങ്ങളുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചന നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രതീഷ്‌ വേഗ ഈണമിട്ട ‘വാള്‍മുന കണ്ണിലേ മാരിവില്ലേ’ എന്ന ഗാനമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയിരിക്കുന്നത്. കൈതപ്രത്തെ കൂടാതെ മോഹന്‍രാജും, ഹരിനാരയണനും പാട്ടുകളെഴുതിയിട്ടുണ്ട്. ഭാവഗായകന്‍ പി. ജയചന്ദ്രനാണ് ‘വാള്‍മുന കണ്ണിലെ മാരിവില്ലേ’ എന്ന ഹൃദയ സ്പര്‍ശിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്. വിഷു റിലീസായി ചിത്രം തീയേറ്ററില്‍ എത്തും.

 

 

shortlink

Post Your Comments


Back to top button