Uncategorized

‘രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ എണ്‍പത് വയസ്സുള്ള ഒരു മലയാള നായിക’

മലയാള സിനിമയുടെ മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി.  ഈ മുത്തശ്ശി ഇപ്പോള്‍ രണ്‍ബീറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. മലയാള സിനിമയില്‍  വൈകി വന്ന വസന്തം എന്ന് തന്നെ സുബ്ബലക്ഷ്മിയെ വിശേഷിപ്പിക്കാം. സുബ്ബലക്ഷ്മിക്ക് രണ്‍ബീറിനെ അത്ര പരിചിതമല്ല ബോളിവുഡ് നടനാണ്‌ എന്ന് കേട്ടപ്പോള്‍ പരിഭ്രമം തോന്നിയിരുന്നു പക്ഷേ അടുത്ത് പരിചയപെട്ടപ്പോള്‍ മനസ്സിലായി രണ്‍ബീര്‍ പാവം പയ്യനാ എന്ന് ബ്ബലക്ഷ്മി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിലാണ്  സുബ്ബലക്ഷ്മി ഈ അനുഭവം പങ്കുവെച്ചത്. മലയാളത്തില്‍ നന്ദനവും കല്യാണരാമനുമാണ് സുബ്ബലക്ഷ്മിയുടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. ഈ എണ്‍പതാം വയസ്സിലും മലയാളത്തിന്‍റെ ഈ മുത്തശ്ശി സെറ്റില്‍ നിന്നും സെറ്റിലേക്ക് അഭിനയിക്കാന്‍ വേണ്ടി ഓടി നടക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button