മുംബൈ: ഫെമിന മിസ് ഇന്ത്യ -2016 ആയി പ്രിയദര്‍ശിനി ചാറ്റര്‍ജിയെ തെരഞ്ഞെടുത്തു. ഗോഹട്ടി സ്വദേശിനിയാണ്. കിരീട നേട്ടത്തോടെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും പ്രിയദര്‍ശിനിയ്ക്ക് ലഭിക്കും.
ബംഗളൂരു സ്വദേശിനി ശ്രുതി കൃഷ്ണയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ലക്നോ സ്വദേശിനി പങ്കുരി ഗിദ്വാനി മൂന്നാം സ്ഥാനത്തെത്തി.
മുംബൈ യാഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് വിജയിയെ പ്രഖ്യാപിച്ചത്.
Post Your Comments