NEWS

കോപ്പിയടി ആരോപണം കത്തി സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യണം : അന്‍പു രാജശേഖരന്‍

കത്തിയുടെ സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്‍പു രാജശേഖരന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. വിജയ് ചിത്രമായ കത്തി, തന്റെ ഹ്രസ്വചിത്രമായ താഗ ഭൂമിയുടെ കോപ്പിയടിയാണെന്ന് അന്‍പു രാജശേഖരന്‍ പ്രസ്താവിച്ചു കൊണ്ടാണ് നിരാഹാര സമരം നടത്തുന്നത്. ചിത്രം കോപ്പിയടിച്ചതാണെന്ന് ആരോപിച്ചു അന്‍പു രാജശേഖരന്‍ നേരെത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് മുരുകദോസിന് അനുകൂലമായി വരികയും ചെയ്തു. ഇപ്പോള്‍ തനിക്ക് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിരാഹാര സമരത്തിന് അന്‍പു രാജശേഖരന്‍ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button