കോട്ടയം സ്വദേശിയായ അനൂപ് കുര്യന് നസറുദീന്‍ ഷായെ കേന്ദ്ര കഥാപാത്രമാക്കി സംവിധം ചെയ്യുന്ന സിനിമയാണ് ‘ദി ബ്ലൂബെറി ഹണ്ട്’ ജീവിക്കാന്‍ പല വേഷങ്ങള്‍ കെട്ടി നോക്കിയെങ്കിലും ഗതി കെട്ട് കഞ്ചാവ് കൃഷി ചെയ്യേണ്ടി വരുന്ന ഒരു കേണലിന്റെ കഥയാണ് ചിത്രം പറയുന്നത് . വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നസറുദീന്‍ ഷാ 30 അടി ഉയരത്തില്‍ നിന്ന് ചാടുന്നതടക്കമുള്ള സാഹസിക രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഹിന്ദി ചിത്രമെന്ന ടൈറ്റിലിലാണ് റിലീസ് എങ്കിലും മലയാളം തമിഴ് മറാട്ടി എന്നിവയുള്‍പ്പെടെ ഒട്ടേറെ ഭാഷകള്‍ സിനിമയിലുണ്ടെന്ന് സംവിധായകന് അനൂപ് കുര്യന് പറഞ്ഞു. ചിത്രത്തില്‍ നായികയായി എത്തുന്നത് മുംബൈ സ്വദേശി അഹാന കുമ്രയാണ് നായിക. പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂറ്റില്‍ നിന്ന് ഫിലിം പ്രൊഡക്ഷന്‍ പഠിച്ച ശേഷം ഐടി രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ് അനൂപ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘മാനസരോവര്‍’ രാജ്യന്തര തലത്തില്‍ ഒട്ടേറെ മേളകളില്‍ ബഹുമതി നേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ കുര്യന് പമ്പാടിയുടെ മകനാണ് അനൂപ്.
Post Your Comments