GeneralVideos

“ഒരുകാലത്തും നിയസഭയിലേക്ക് മത്സരിക്കില്ല” ജഗദീഷിന്‍റെ മുന്‍ അഭിമുഖ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു.

പത്തനാപുരം മണ്ഡലത്തില്‍  യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ ജഗദീഷ് ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്.  എന്നാല്‍  ജഗദീഷിന് തലവേദന സൃഷ്ടിച്ചു കൊണ്ട്  ഒരു വീഡിയോ ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.  “ഒരു കാലത്തും നിയമസഭാ തെരഞ്ഞെടുപ്പില്‍  താന്‍  മത്സരിക്കില്ലെന്നും, ഈ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് ലൈബ്രറിയില്‍ സൂക്ഷിച്ചോളാനും” ജഗദീഷ്  കൈരളി ടിവിയിലെ  ജെ.ബി ജംഗ്ഷന്‍ എന്ന അഭിമുഖ പരിപാടിക്കിടെ പറയുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ജഗദീഷ് വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാര്യം അന്ന് പറയാമെന്നും ജഗദീഷ് പറയുന്നുണ്ട്.  വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

shortlink

Post Your Comments


Back to top button