Cinema

സുപ്രിയ ഫിലിംസിന്‍റെ തിരിച്ചു വരവ് പ്രതാപ് പോത്തന്‍ ചിത്രത്തിലൂടെ

അഞ്ജലി മേനോന്റെ തിരക്കഥയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകന്മാരാകുന്നത് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാനും തമിഴ് താരം മാധവനുമാണ്‌. രണ്ടര പതിറ്റാണ്ടിനു ശേഷം സുപ്രിയ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രജപുത്ര ഫിലിംസും സുപ്രിയ ഫിലിംസിനൊപ്പം പങ്കാളിയാകുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലൈയിലാണ് ആരംഭിക്കുക. പ്രതാപ് പോത്തന്റെ സഹോദരൻ യശ:ശരീരനായ ഹരി പോത്തന്റെ സിനിമാ നിർമ്മാണ കമ്പനിയായിരുന്നു സുപ്രിയാ ഫിലിംസ്. 1967 ൽ പുറത്തിറങ്ങിയ അശ്വമേധമായിരുന്നു സുപ്രിയാ ബാനറിന്റെ ആദ്യ ചിത്രം. മുപ്പതോളം ചിത്രങ്ങൾ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്.  ഹരി പോത്തന്റെ മക്കളാണ്‌ സുപ്രിയ ഫിലിംസ് തിരിച്ചു കൊണ്ട് വരുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്

shortlink

Post Your Comments


Back to top button