Uncategorized

‘മദ്യത്തിനെതിരെയുള്ള സന്ദേശവുമായി ഒരു ചിത്രം വരുന്നു’

 

നക്ഷത്രങ്ങൾ എന്ന സിനിമക്കുശേഷം രാജു ചമ്പക്കര കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ചിന്ന ദാദ’. താഴത്തുവീട്ടിൽ ഫിലീംസിന്റെ ബാനറിൽ പ്രവാസി മലയാളിയായ എൻ.ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിയാസ് ഖാൻ പോലീസ് ഓഫീസറായി വേഷമിടുന്ന ‘ചിന്ന ദാദ’ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.

സ്പിരിറ്റ് എന്ന സിനിമക്കു ശേഷം മദ്യത്തിനെതിരെയുളള സന്ദേശം നൽകുന്ന ചിത്രമാണ്. ‘ചിന്ന ദാദ’.

പുതുമുഖങ്ങളായ ഹാരീസ് നായകനായും ,അരുണിമ നായികയായും വേഷമിടുന്ന ഈ ചിത്രത്തിൽ സുധീർ കരമന ,കലാഭവൻ ഷാജോൺ , ജയൻ ചേർത്തല ,നസീർ സംക്രാന്തി ,ഉല്ലാസ് പന്തളം ,കണ്ണൻ സാഗർ ,മധു പട്ടന്താനം ,മനോജ് വാഴപ്പടി ,എൻ. ഗോപാലകൃഷ്ണൻ , അൻസാരി ഈരാറ്റുപേട്ട,നന്ദു കൃഷ്ണൻ ,ജിനു ആനിക്കാട്, മാസ്റ്റർ ഹാമിൻ ഹാഫിസ്, നീനാ കുറുപ്പ് ,അർച്ചനാ മേനോൻ ,പ്രിയകല ,കൃഷ്ണ പദ്മകുമാർ ,ട്വിങ്കിൾ ,കുമാരി ഗംഗാ ടി. കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button