
പാകിസ്ഥാന് നടിയും മോഡലുമായ സബ ക്വമര്‍ ബോളിവുഡിലേക്ക് നായികയായി രംഗപ്രവേശം ചെയ്യുകയാണ്. ദിനേശ് വിജനും, ഭൂഷണ് കുമാറും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് ഇര്ഫാന് ഖാന് ആണ്. സബയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ആഗസ്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. പാകിസ്ഥാനിലെ ഗുജ്രന്‍വാല സ്വദേശിനിയായ സബ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.
Post Your Comments