General

കാര്‍ത്തി പറയുന്നു എന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍

 

തമിഴ് നടന്‍ കാര്‍ത്തിക്ക് ഏറ്റവും ഇഷ്ടപെട്ട നടനാണ്‌ മോഹന്‍ലാല്‍. രജനിയുടെയും, കമലഹാസന്റെയും ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെങ്കിലും മോഹന്‍ലാലിനോടാണ് ആരാധന കൂടുതലെന്ന് നടന്‍ കാര്‍ത്തി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തി മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞത്. മോഹന്‍ലാല്‍ എന്ന നടന്‍ കഥാപാത്രമായി ജീവിക്കുകയാണ് . മോഹന്‍ലാലിന്റെ കഥാപാത്രങ്ങളോടുള്ള ആ സമീപനം തനിക്ക് ഏറെ ഇഷ്ടമാണെന്നും കാര്‍ത്തി വ്യക്തമാക്കുന്നു. കാര്‍ത്തിയുടെ സഹോദരന്‍ സൂര്യ, ധനുഷ് എന്നിവരെല്ലാം മുമ്പ് മോഹന്‍ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

shortlink

Post Your Comments


Back to top button