മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന കരിങ്കുന്നം സിക്‌സസില്‍ അതിഥി താരമായി തമിഴ് സൂപ്പര്‍ താരം ധനുഷ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ധനുഷ് അഭിനയിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പകരം മറ്റൊരും തമിഴ് താരമാണ് കരികുന്നം സിക്സസില്‍ പങ്ക് ചേരുക.
സമുദ്രക്കനി ധനുഷിന് പകരം കരിങ്കുന്നം സിക്‌സസില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദീപു കരുണാകരനാണ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വോളീബോള്‍ കോച്ചിന്റെ വേഷത്തിലാണ് മഞ്ജു. അനൂപ് മേനോന്‍, സുരാജ്, ബാബു ആന്റണി, സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, ലെന ഇവരൊക്കെയാണ് ചിത്രത്തിലെ മാറ്റ് താരങ്ങള്‍
Post Your Comments