adipoli dialogues

“വിക്രം സാറുമായി എന്നെ താരതമ്യപ്പെടുത്തല്ലേ ജീവിച്ചു പോട്ടെ” സൂരാജിന്‍റെ പ്രതികരണം

തമിഴ് സൂപ്പര്‍ താരം വിക്രത്തിന്റെ അഭിനയത്തിനോട് തന്റെ അഭിനയത്തെ താരതമ്യപ്പെടുത്തിയവരോട് സുരാജിന്റെ പ്രതികരണം ഇങ്ങനെ. വിക്രം സാറുമായിട്ടൊക്കെ എന്നെ കമ്പയര്‍ ചെയ്യണോ.. ജീവിച്ച് പോട്ടെ എന്റെ പൊന്നണ്ണാ തള്ള് തള്ള്… പിതാമഹനിലെ വിക്രത്തിന്റെ അഭിനയവുമായി തന്നെ താരതമ്യം ചെയ്തുള്ള ട്രോള്‍ കണ്ട സുരാജിന്റെ പ്രതികരണമായിരുന്നു ഇത്.
ഒരു ഡയലോഗ് പോലും പറയാതെ നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ വിക്രം മാസ് ആണെങ്കില്‍ കോമഡി നടന്‍ ആയിട്ടുപോലും ചെയ്ത ആദ്യത്തെ സീരിയസ് റോളില്‍ തന്നെ ഒരു ഡയലോഗ് പോലും ഇല്ലാതെ നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ സുരാജേട്ടന്‍ മരണ മാസ് അല്ലേ? എന്നായിരുന്നു ട്രോളില്‍. ട്രോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സുരാജിന്റെ ഈ തമാശ പ്രതികരണം.

shortlink

Post Your Comments


Back to top button