തടിച്ചി പശുവെന്ന് കളിയാക്കിയവര്‍ക്ക് തന്റെ ചിത്രങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇസ്ക്ര ലോറന്‍സ് എന്ന മോഡല്‍. ചിപ്സ് പാക്കറ്റുകള്‍ അടിവസ്ത്രമാക്കിയ ചിത്രങ്ങളാണ് ഇസ്ക്ര പുറത്തുവിട്ടത്. തടിയുടെ പേരില്‍ കളിയാക്കപ്പെട്ട എല്ലാവര്ക്കും വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് അടികുറിപ്പോടുകൂടിയാണ് സ്വന്തം നഗ്ന ചിത്രങ്ങള്‍ സൈസ് 14 ഉള്ള മോഡല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വോസ്തിഷെര് (ഇംഗ്ലണ്ട്) മോഡലാണ് 24 കാരിയായ ഇസ്ക്ര ലോറന്‍സ്. തടിയുടെ പേരില്‍ പലപ്പോഴും ഇസ്ക്ര ട്രോളുകള്‍ക്ക് ഇരയാവാറുണ്ട്. ട്രോളന്മാരുടെ വായ അടപ്പിക്കാന്‍ ഇത്തരം സാഹസത്തിന് മുതിര്‍ന്ന മോഡലിന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്.
Post Your Comments